ഫേസ് സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ
കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് സമ്മേളനം ഉത്ഘാടനം ചെയ്യും
ആലപ്പുഴ :സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സംഘടനയായ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേർസ് (FACE) ന്റെ 3-ാം സംസ്ഥാന സമ്മേളനത്തിനായി ആലപ്പുഴ കാർമൽ എൻജിനീയറിങ് കോളേജ് വേദി ഒരുങ്ങി. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 1000 ത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി ചാക്യാർ കൂത്ത്, അക്ഷയ നൃത്തശിൽപ്പം ,തിരുവാതിരക്കളി തുടങ്ങിയ കലാപരിപാടികളും അരങ്ങിലെത്തും. രാവിലെ 9.00 മണിക്ക് വിവിധ ജില്ലകളിലെ ഫേസ് അംഗങ്ങൾ അണിനിരക്കുന്ന ജാഥയോടെയായിരിക്കും സമ്മേളനത്തിന് തുടക്കം . ഫേസ് സംസ്ഥാന പ്രസിസന്റ് സ്റ്റീഫൻ ജോണിന്റെ അധ്യക്ഷതയിൽ കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് സമ്മേളനം ഉത്ഘാടനം ചെയ്യും. ഫേസിന്റെ വെബ്സൈറ്റിന്റെ ഉത്ഘാടനം കെ.സി. വേണുഗോപാൽ എം.പി നിർവ്വഹിക്കും. ഫേസ് സംസ്ഥാന സെക്രട്ടറി സദാനന്ദൻ എ. പി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഫേസ് സംസ്ഥാന ട്രഷറർ സി. വൈ. നിഷാന്ത് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും. ഫേസിന്റെ പുതിയ സംസ്ഥാന ഭരണ സമിതിയേയും സമ്മേളനത്തിൽ വെച്ച് തിരഞ്ഞെടുക്കും. മരണമടഞ്ഞ ഫേസ് അംഗങ്ങളുടെ കുടുംബത്തിനുള്ള അക്ഷയ കെയർ കുടുംബ സഹായ ഫണ്ട് സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യും.