സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
കോഴിക്കോട് : സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കാര്‍ഡിയോളജി ഡോക്ടേഴ്സിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എംടി. ശ്വാസതടസത്തെ തുടര്‍ന്നാണ് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയാഘാതം ഉണ്ടാകുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് എം.ടി. വാസുദേവന്‍ നായരുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദിച്ചറിഞ്ഞു. എം.ടിയുടെ മകള്‍ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിച്ചു.