എം.ബി.എ പ്രവേശനം (KMAT-2026) ഫോട്ടോ, ഒപ്പ് എന്നിവയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിന് അവസരം

Feb 7, 2026
എം.ബി.എ പ്രവേശനം (KMAT-2026) ഫോട്ടോ, ഒപ്പ് എന്നിവയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിന് അവസരം
k mat 2026

ഫെബ്രുവരി 22-ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്ന എം.ബി.എ പ്രവേശന പരീക്ഷയായ KMAT-2026-ന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KMAT 2026-Candidate Portal’ എന്ന ലിങ്ക് വഴി പ്രൊഫൈൽ പരിശോധിക്കാനും ന്യൂനതകൾ  ഉണ്ടെങ്കിൽ അവ പരിഹരിക്കാനുമുള്ള സൗകര്യം ലഭ്യമാണ്. ഫെബ്രുവരി 11 വൈകുന്നേരം വരെ ഇത്തരം തിരുത്തലുകൾ വരുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2332120, 2338487. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.