കണ്ണൂർ ജില്ലയിൽ തൊഴിൽ അവസരം
ലിഫ്റ്റ് ഓപ്പറേറ്റർ
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ലിഫ്റ്റ് ഓപ്പറേറ്റർമാരെ (12 ഒഴിവ്) നിയമിക്കുന്നു. യോഗ്യത എസ്എസ്എൽസി/തത്തുല്യം, കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 45 വയസ്സ്. താൽപ്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം സെപ്‌തംബർ 10 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് ഹാജരാവണം.
വെറ്റിനറി ഡോക്ടർ, ഡ്രൈവർ കം അറ്റൻ്റൻ്റ്
മൃഗസംരക്ഷണ വകപ്പിൻറ കീഴിൽ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തിൽ (താൽക്കാലികമായി 89 ദിവസത്തേക്ക് മാത്രം) ബി വി എസ് സി & എ എച്ച് വെറ്ററിനറി ബിരുദധാരികളയും, ഡ്രൈവർ കം അറ്റൻറൻറിനെയും തെരഞ്ഞെടുക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം സപ്തംബർ അഞ്ചിന് യഥാക്രമം 12 മണിക്കും 12.30 നും കൂടികാഴ്ചയ്ക്കായി കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ 0497-2700267
സീറ്റ് ഒഴിവ്
കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 50% മാർക്കോടെ പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സേ പരീക്ഷ എഴുതി 50% മാർക്കോടെ വിജയം നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം. ഫോൺ: 9567463159, 7293554722
സൗജന്യ തൊഴിൽ പരിശീലനം
പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്കിൽ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം ആരംഭിക്കുന്നു. പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോൺ 9495999712.
ലക്ചറർ നിയമനം
പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് കോളേജിൽ ലക്ചറർ ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻ്റ് ബിസിനസ്സ് മാനേജ്മെൻ്റ് ഒഴിവിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത, മുൻപരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സപ്തംബർ എട്ട് രാവിലെ 10.30 ന് സ്ഥാപനത്തിൽ ഹാജരാകണം. ഫോൺ: 0498 5295101,9447006157,8129600210


