കൊടിമരത്തിന്റെ കയറിൽ കഴുത്ത് കരുങ്ങി 11 കാരന് ദാരുണ അന്ത്യം
കാസർഗോഡ് ജില്ലയിലെ കാഞ്ഞിരപ്പൊയിൽ മൂന്ന് റോഡ് അംഗൺവാടിയ്ക്ക് മുന്നിലെ കൊടിമരത്തിൻ്റെ കയറിൽ കഴുത്ത് കുരുങ്ങി 11 കാരന് ദാരുണ അന്ത്യം. രാജേഷ് - നീതു ദമ്പതിയുടെ മകൻ അനേക് ആണ് മരിച്ചത്. മൂന്നു റോഡ് നാന്ദൻകുഴി അംഗൻവാടിയിലെ കെടിമരത്തിലാണ് വ്യാഴം വൈകിട്ട് അഞ്ചുമണിയോടെ അബദ്ധത്തിൽ അനേകിൻ്റെ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പൊയിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.


