ഇഎസ്എ മേഖല പരിധി കുറച്ച് ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹം: ഇന്‍ഫാം

98 വില്ലേജുകളിലായി 8590 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തെ അഭിനന്ദിക്കുന്നതായി ഇന്‍ഫാം

Sep 3, 2026
ഇഎസ്എ മേഖല പരിധി കുറച്ച് ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹം: ഇന്‍ഫാം
INFARM

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ പരിസ്ഥിതി ദുര്‍ബല മേഖല (ഇഎസ്എ) പരിധി ജനവാസ മേഖലകളെ സംരക്ഷിക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ച് 98 വില്ലേജുകളിലായി 8590 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തെ അഭിനന്ദിക്കുന്നതായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്‌സിക്യൂട്ടീവ് യോഗത്തില്‍ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കുകയും ജനവാസമില്ലാത്ത വനപ്രദേശങ്ങളെ മാത്രം ഉള്‍പ്പെടുത്തി പരിധി പുനര്‍നിര്‍ണയിക്കാനുള്ള സര്‍ക്കാര്‍ നിലപാട് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം കര്‍ഷകരുടെയും മലയോര ജനതയുടെയും ജീവിതവും സ്വത്തവകാശവും വികസന സാധ്യതകളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യം മുന്‍നിര്‍ത്തി പരിസ്ഥിതി ദുര്‍ബല മേഖലയുടെ വിസ്തൃതി വീണ്ടും കുറയ്ക്കുന്നതിനും കേന്ദ്രസര്‍ക്കാരുമായി ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും മുഖ്യമന്ത്രി സ്വീകരിക്കുന്ന നടപടികള്‍ അഭിനന്ദനാര്‍ഹമാണ്.
യോഗത്തില്‍ ഇന്‍ഫാം ദേശീയ ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍, ദേശീയ കമ്മിറ്റി അംഗം നെല്‍വിന്‍ സി. ജോയ്, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. രാജേഷ് കോട്ടൂര്‍, സിസ്റ്റര്‍ ആനി ജോണ്‍ എസ്എച്ച്, പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ട്രഷറര്‍ ടോം പറമ്പില്‍, മേഖല പ്രസിഡന്റുമാരായ സെബാസ്റ്റ്യന്‍ മുക്കുങ്കല്‍, ഷാബോച്ചന്‍ മുളങ്ങാശേരില്‍, കുരുവിള ചാക്കോ താഴത്തുപീടിക തുടങ്ങിയവര്‍ പ്രസംഗിച്ചു.



ഫോട്ടോ....
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പ്രസംഗിക്കുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.