ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ അ​സം​ബ്ലി: ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി

Arch Episcopal Assembly: Ordinances Priced

Aug 13, 2024
ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ അ​സം​ബ്ലി: ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി
PALA

കോ​​ട്ട​​യം: സീ​​റോ മ​​ല​​ബാ​​ര്‍​സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ അ​​സം​​ബ്ലി​​ക്ക് പാ​​ലാ​​യി​​ല്‍ ഒ​​രു​​ക്ക​​ങ്ങ​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ന്നു. 22 മു​​ത​​ല്‍ 25 വ​​രെ പാ​​ലാ രൂ​​പ​​ത​​യു​​ടെ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ല്‍ പാ​​ലാ അ​​രു​​ണാ​​പു​​രം അ​​ല്‍​ഫോ​​ന്‍​സി​​യ​​ന്‍ പാ​​സ്റ്റ​​റ​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ലും ബി​​ഷ​​പ് വ​​യ​​ലി​​ല്‍ ഹാ​​ളി​​ലു​​മാ​​ണ് അ​​സം​​ബ്ലി.

മെ​​ത്രാ​​ന്‍​മാ​​രും വൈ​​ദി​​ക, സ​​മ​​ര്‍​പ്പി​​ത, അ​​ല്‍​മാ​​യ പ്ര​​തി​​നി​​ധി​​ക​​ളും ഉ​​ള്‍​പ്പെ​​ടെ 360 പേ​​ര്‍ പ​​ങ്കെ​​ടു​​ക്കും. 2014 ഫെ​​ബ്രു​​വ​​രി​​യി​​ല്‍ ഇ​​ന്ത്യ​​യി​​ലെ എ​​ല്ലാ ക​​ത്തോ​​ലി​​ക്കാ ബി​​ഷ​​പ്പു​​മാ​​രും പ​​ങ്കെ​​ടു​​ത്ത സി​​ബി​​സി​​ഐ സ​​മ്മേ​​ള​​നം ന​​ട​​ന്ന​​ത് അ​​ല്‍​ഫോ​​ന്‍​സി​​യ​​ന്‍ പാ​​സ്റ്റ​​റ​​ല്‍ സെ​ന്‍റ​​റി​​ലാ​​യി​​രു​​ന്നു.

പാ​​സ്റ്റ​​റ​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​നോ​​ടു ചേ​​ര്‍​ന്നു​​ള്ള സെ​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലെ ബി​​ഷ​​പ് വ​​യ​​ലി​​ല്‍ ഹാ​​ളി​​ലാ​​ണ് സെ​​മി​​നാ​​റു​​ക​​ള്‍ ന​​ട​​ക്കു​​ന്ന​​ത്. അ​​ല്‍​ഫോ​​ന്‍​സി​​യ​​ന്‍ പാ​​സ്റ്റ​​റ​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ലാ​​ണു പ്ര​​തി​​നി​​ധി​​ക​​ളു​​ടെ താ​​മ​​സം. ഇ​​തി​​നു​​ള​​ള എ​​ല്ലാ ക്ര​​മീ​​ക​​ര​​ണ​​വും പൂ​​ര്‍​ത്തി​​യാ​​യി. കോ​​ള​​ജി​​ന്‍റെ സ്‌​​പോ​​ര്‍​ട്‌​​സ് കോം​​പ്ല​​ക്‌​​സി​​നോ​​ടു ചേ​​ര്‍​ന്നു​​ള്ള ഹാ​​ളി​​ലാ​​ണ് ഭ​​ക്ഷ​​ണ​​ക്ര​​മീ​​ക​​ര​​ണം.

22നു ​​രാ​​വി​​ലെ 10ന് ​​മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ അ​​പ്പ​​സ്‌​​തോ​​ലി​​ക് നൂ​​ണ്‍​ഷ്യോ ആ​​ര്‍​ച്ച്ബി​​ഷ​​പ് ഡോ. ​​ലെ​​യോ​​പോ​​ള്‍ദോ ​​ജി​​റേ​​ല്ലി ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും. മ​​ല​​ങ്ക​​ര ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ ബ​​സേ​​ലി​​യോ​​സ് മാ​​ര്‍​ത്തോ​​മ മാ​​ത്യൂ​​സ് തൃ​​തീ​​യ​​ന്‍ കാ​​തോ​​ലി​​ക്ക ബാ​​വാ, സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ആ​​ന്‍​ഡ്രൂ​​സ് താ​​ഴ​​ത്ത്, സി​​ന​​ഡ​​ല്‍ സെ​​ക്ര​​ട്ട​​റി ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പാം​പ്ലാ​​നി, കേ​​ര​​ള ലാ​​റ്റി​​ന്‍ ബി​​ഷ​​പ് കൗ​​ണ്‍​സി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ് ഡോ. ​​വ​​ര്‍​ഗീ​​സ് ച​​ക്കാ​​ല​​യ്ക്ക​​ല്‍, യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ മ​​ല​​ങ്ക​​ര മെ​​ത്രാ​​പ്പോ​​ലീ​​ത്ത ജോ​​സ​​ഫ് മാ​​ര്‍ ഗ്രി​​ഗോ​​റി​​യോ​​സ്, കേ​​ന്ദ്ര​​മ​​ന്ത്രി ജോ​​ര്‍​ജ് കു​​ര്യ​​ന്‍, മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ എ​​ന്നി​​വ​​ര്‍ വി​​വി​​ധ​​ഘ​​ട്ട​​ങ്ങ​​ളി​​ല്‍ പ്ര​​സം​​ഗി​​ക്കും. സീ​​റോ മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച് ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വാ സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ അ​​സം​​ബ്ലി ക​​ണ്‍​വീ​​ന​​ര്‍ മാ​​ര്‍ പോ​​ളി ക​​ണ്ണൂ​​ക്കാ​​ട​​ന്‍, മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, മാ​​ര്‍ ജോ​​ര്‍​ജ് രാ​​ജേ​​ന്ദ്ര​​ന്‍, മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ എ​​ന്നി​​വ​​ര്‍ അ​​സം​​ബ്ലി​​യു​​ടെ ഒ​​രു​​ക്ക​​ങ്ങ​​ള്‍ നേ​​രി​​ട്ടു വി​​ല​​യി​​രു​​ത്താ​​നാ​​യി അ​​ല്‍​ഫോ​​ന്‍​സി​​യ​​ന്‍ പാ​​സ്റ്റ​​റ​​ല്‍ സെ​​ന്‍റ​റി​​ലെ​​ത്തി. അ​​സം​​ബ്ലി ജ​​ന​​റ​​ല്‍ കോ-​​ഓ​​ര്‍​ഡി​​നേ​റ്റ​​റും പാ​​ലാ രൂ​​പ​​ത മു​​ഖ്യ​​വി​​കാ​​രി ജ​​ന​​റാ​​ളു​​മാ​​യ മോ​​ണ്‍. ജോ​​സ​​ഫ് ത​​ട​​ത്തി​​ല്‍ ഒ​​രു​​ക്ക​​ങ്ങ​​ള്‍ വി​​ശ​​ദീ​​ക​​രി​​ച്ചു. തു​​ട​​ര്‍​ന്ന് അ​​വ​​ലോ​​ക​​ന യോ​​ഗ​​വും ചേ​​ര്‍​ന്നു. വി​​വി​​ധ സ​​ബ് ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ര്‍​മാ​​രാ​​യ വൈ​​ദി​​ക​​രും പ​​ങ്കെ​​ടു​​ത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.