കേരള അക്കൗണ്ടന്റ് ജനറൽ (എ & ഇ) ഓഫീസ് അദാലത്ത് സംഘടിപ്പിക്കുന്നു
തിരുവനന്തപുരം :3 സെപ്റ്റംബർ 2026
സംസ്ഥാന ഗവൺമെൻ്റിലെ നിലവിലുള്ളതും വിരമിച്ചതുമായ ജീവനക്കാരുടെ ഗസറ്റഡ് എൻടൈറ്റിൽമെന്റ് (GE), പെൻഷൻ, ജനറൽ പ്രൊവിഡന്റ് ഫണ്ട് (GPF) സംബന്ധമായതും, കുടുംബപെൻഷൻ ഗുണഭോക്താക്കളുടെ കുടുംബപെൻഷൻ സംബന്ധമായതുമായ ദീർഘകാലമായി തീർപ്പാകാതെ കിടക്കുന്ന പരാതികൾ പരിഹരിക്കുന്നതിനായി കേരള അക്കൗണ്ടന്റ് ജനറൽ (എ & ഇ) ഓഫീസ് അദാലത്തുകൾ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരാതിക്കാർക്ക് സൗകര്യപ്രദമായി പങ്കെടുക്കുന്നതിനായി അദാലത്തുകൾ ഓൺലൈൻ (Virtual Mode) രീതിയിലാണ് നടത്തുന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥരുടെ വിഭാഗങ്ങളും അവർക്ക് ബാധകമായ സേവനനിയമങ്ങളും അടിസ്ഥാനമാക്കി ജി.ഇ. (GE) അദാലത്തുകൾ രണ്ട് ഘട്ടങ്ങളിലായി നടത്തുന്നതാണ്.
കേരള സർവീസ് റൂൾസ് (KSR), യു.ജി.സി (UGC) ചട്ടങ്ങൾ പ്രകാരമുള്ള ജീവനക്കാർക്കുള്ള ജി.ഇ. അദാലത്ത് 2026 ഒക്ടോബർ 28-ന് നടക്കും. ഇതിലേക്കുള്ള പരാതികൾ 2026 സെപ്റ്റംബർ 07 മുതൽ സെപ്റ്റംബർ 25 വരെയുള്ള കാലയളവിൽ സമർപ്പിക്കണം.
ജുഡീഷ്യറിയിലെയും അഖിലേന്ത്യാ സർവീസുകളിലെയും (AIS) ഉദ്യോഗസ്ഥർക്കുള്ള ജി.ഇ. അദാലത്ത് 2027 ഫെബ്രുവരി 03-ന് നടക്കും. ഇതിനായുള്ള പരാതികൾ 2026 ഡിസംബർ 14 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ നൽകാം.
പെൻഷൻ, ജനറൽ പ്രൊവിഡന്റ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട അദാലത്തുകൾ 2027 ഫെബ്രുവരി 04-ന് നടക്കും. ഇതിലേക്കുള്ള പരാതികളും 2026 ഡിസംബർ 14 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സമർപ്പിക്കണം.
അദാലത്തിലേക്ക് പരാതി സമർപ്പിക്കാനുള്ള നിശ്ചിത അപേക്ഷാ ഫോം കേരള അക്കൗണ്ടന്റ് ജനറൽ (എ & ഇ) ഓഫീസിന്റെ https://cag.gov.in/ae/kerala/


