നിയമസഭാ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

അച്ചടി-ദൃശ്യ മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കാണ് അവാർഡ്

May 25, 2024
നിയമസഭാ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു
applications-are-invited-for-assembly-media-award

തിരുവനന്തപുരം : കേരള നിയമസഭ ഏർപ്പെടുത്തിയ ആർ. ശങ്കരനാരായണൻ തമ്പിസി. അച്ച്യുത മേനോൻ നിയമസഭാ മാധ്യമ അവാർഡ്ഇ.കെ. നായനാർകെ.ആർ. ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ്ജി. കാർത്തികേയൻസി.എച്ച്. മുഹമ്മദ് കോയ നിയമസഭാ മാധ്യമ അവാർഡ് എന്നീ ആറ് മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനംപൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ പ്രവർത്തനംനിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ അച്ചടി-ദൃശ്യ മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കാണ് അവാർഡ്. 50,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് ഓരോ അവാർഡും. 2023 ജനുവരി 01 നും 2023 ഡിസംബർ 31 നും ഇടയിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തിട്ടുള്ള സൃഷ്ടികളാണ് അവാർഡിനായി പരിഗണിക്കുക. റിപ്പോർട്ടുകളുടെ/പരിപാടികളുടെ ആറ് പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജൂൺ 15 ന് വൈകിട്ട് മൂന്നിനകം സെക്രട്ടറികേരള നിയമസഭാ സെക്രട്ടേറിയറ്റ്വികാസ് ഭവൻ പി.ഒ.തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവാർഡിനെ സംബന്ധിക്കുന്ന നിബന്ധനകൾ അടങ്ങുന്ന സ്‌കീംഅപേക്ഷാ ഫോംവിജ്ഞാപനം എന്നിവ ഓദ്യോഗിക വെബ്സൈറ്റായ www.niyamasabha.org യിൽ ലഭ്യമാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.