മൈക്ക് അനൗൺമെൻ്റ് ചാർജ്ജ് കുത്തനെ വർദ്ധിപ്പിച്ചു

Nov 27, 2024
മൈക്ക് അനൗൺമെൻ്റ് ചാർജ്ജ് കുത്തനെ വർദ്ധിപ്പിച്ചു

സംസ്ഥാനത്ത് മൈക്ക് അനൗൺസ്മെന്റിനു വേണ്ടി ഓൺലൈനായി അടയ്ക്കേണ്ട തുക കുത്തനെ വർദ്ധിപ്പിച്ചു. ഒരു ഇവന്റിന് 1100 രൂപ ആയിരുന്നു ഇതുവരെ ഉണ്ടായിരുന്ന ചാർജ്ജ്. അത് ഇപ്പോൾ ഒരു ദിവസത്തേക്ക് 750 രൂപയാക്കിയിരിക്കുന്നു നേരത്തെ 30 ദിവസത്തേക്ക് എടുക്കുന്നതിന് 1100 മതിയായിരുന്നു. പുതിയ ചാർജ്ജ് അനുസരിച്ച് അത് ഇപ്പോൾ 22500 ആയിരിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ ചാർജ്ജ് വർദ്ധിപ്പിച്ചത് എന്നറിയില്ല. പലരും ചാർജ് വർദ്ധന എന്നല്ല കൊള്ള, പിടിച്ചുപറി എന്നിങ്ങനെയാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 2021ൽ വന്ന തുണ സേവനങ്ങൾക്ക് ഇങ്ങനെ പലതവണ ചാർജ്ജ് വർദ്ധിപ്പിച്ചിട്ടുണ്ട് എങ്കിലും ഇത്തരം അന്യായമായ നിരക്ക് വർദ്ധനവ് ഇവിടുത്തെ രാഷ്ട്രീയക്കാരുടേയും പത്രദൃശ്യമാധ്യമങ്ങളുടേയും ശ്രദ്ധയിൽ ഇതുവരെ പെട്ടിട്ടില്ല.