‘നക്ഷ’ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോഡ്സ് മോഡണൈസേഷൻ പ്രോഗ്രാമിനുകീഴിൽ നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമികളും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ നടത്തുന്നതിനായിട്ടാണ് ‘നക്ഷ’ പദ്ധതി ആരംഭിക്കുന്നത്.

തിരുവനന്തപുരം : നാഷണൽ ജിയോ സ്പെഷ്യൽ നോളജ് ബേസ്ഡ് ലാൻഡ് സർവേ ഓഫ് അർബൻ ഹാബിറ്റേഷൻ (നക്ഷ) ന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 12 ന് നെയ്യാറ്റിൻകര ടി.ജെ ഓഡിറ്റോറിയത്തിൽ റവന്യു-ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും.ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോഡ്സ് മോഡണൈസേഷൻ പ്രോഗ്രാമിനുകീഴിൽ നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമികളും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ നടത്തുന്നതിനായിട്ടാണ് ‘നക്ഷ’ പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം സ്വകാര്യ ഭൂമികൾ, ഒഴിഞ്ഞ പ്ലോട്ടുകൾ, പൊതുസ്വത്തുക്കൾ, റെയിൽവേ വകുപ്പിന്റെ ഭൂമികൾ, നഗരസഭയുടെ ഭൂമികൾ, ക്ഷേത്രം, ബസ് സ്റ്റാൻഡ്, തോഡ്, ഇടവഴികൾ, റോഡ്, ജല പൈപ്പ്ലൈൻ, വൈദ്യുതി ലൈൻ, യു.ജി.ഡി ലൈൻ, ടെലിഫോൺ ലൈൻ തുടങ്ങി സർക്കാർ വകുപ്പുകളിലെ വസ്തുകൾ ഉൾപ്പെടെയുള്ളവ സർക്കാർ വകുപ്പിന്റേയും റവന്യു വകുപ്പിന്റേയും നഗരസഭയുടേയും സംയുക്ത സഹകരണത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തി കൃത്യമായ ലാൻഡ് രേഖകൾ തയ്യാറാക്കും.