എരുമേലി ശബരി വിമാനത്താവളം ; പൊതു ഹിയറിംഗ് 29 നും 30 നും
 
                                    എരുമേലി :ശബരി ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച സാമൂഹിക ആഘാത പഠനത്തിന്റെ   പബ്ലിക് ഹിയറിംഗ് നവംബർ 29.30 തീയതികളിൽ നടത്തും .
എരുമേലി സൗത്ത് വില്ലേജിന്റെ പരിധിയിൽ വരുന്ന പദ്ധതി ബാധിതർ നവംബർ 29 നു രാവിലെ 10 മണിക്ക് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി പാരീഷ് ഹാളിലും മണിമല വില്ലേജിന്റെ പരിധിയിൽ വരുന്ന പദ്ധതി ബാധിതർ നവംബർ 30 നു രാവിലെ 10 മണിക്ക് മണിമല കമ്മ്യൂണിറ്റി .ഹാൾ മുക്കടയിലും വച്ച് നടക്കുന്ന പബ്ലിക് ഹിയറിങ്ങിൽ പങ്കെടുക്കണമെന്ന് കാണിച്ചു പഠനം നടത്തുന്ന ഭാരത് മാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് അധികൃതർ പദ്ധതി ബാധിതർക്ക് കത്ത് നൽകിയിട്ടുണ്ട്                         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            