തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു
കോളറ സ്ഥിരീകരിച്ച രോഗിയെ പരിചരിച്ച നഴ്സിന്റെ ഭര്‍ത്താവിലാണ് രോഗം കണ്ടെത്തിയത്.
തിരുവനന്തപുരം: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ സ്ഥിരീകരിച്ച രോഗിയെ പരിചരിച്ച നഴ്സിന്റെ ഭര്‍ത്താവിലാണ് രോഗം കണ്ടെത്തിയത്.കഴിഞ്ഞദിവസം നെയ്യാറ്റിന്‍കരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ കേന്ദ്രത്തില്‍ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. രോഗബാധയുടെ ഉറവിടം വാട്ടര്‍ ടാങ്കെന്നാണ് കണ്ടെത്തല്‍.സംസ്ഥാനത്ത് ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ പനി ചികിത്സ തേടി. 18 ദിവസത്തിനിടെ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതായി.ഈച്ചയും ഈ രോഗം പരത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ബാക്ടീരിയ ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ 12 മണിക്കൂര്‍ മുതല്‍ അഞ്ചുദിവസം വരെ എടുക്കും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: പുറത്ത് നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിന് മുന്‍പ് കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക. പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കാന്‍ ശ്രദ്ധിക്കുക.