സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിവസവും സ്വർണവില താഴേക്ക്
 
                                കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിവസവും സ്വർണവില താഴേക്ക്. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 54,520 രൂപയിലും ഗ്രാമിന് 6,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.വ്യാഴാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ട് പവന് 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ രണ്ടുദിവസത്തെ കുതിപ്പിനു ശേഷമാണ് വ്യാഴാഴ്ച സ്വർണവില താഴേക്കുപോയത്. ചൊവ്വാഴ്ച പവന് 280 രൂപയും ബുധനാഴ്ച 720 രൂപയും വർധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലായിരുന്ന സ്വർണവില പുതിയ സർവകാല റിക്കാർഡിൽ നിന്ന് പവന് 120 രൂപ മാത്രം അകലെ നില്‍ക്കെയാണ് വ്യാഴാഴ്ച കുറഞ്ഞത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            