നൈപുണ്യ പരിശീലന ദാതാക്കളുടെ ഉച്ചകോടി സെപ്തംബർ ആറിന്
കാസറഗോഡ് ജില്ലയുടെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും (KASE) സംയുക്തമായി സെപ്തംബർ ആറിന് നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി സംഘടിപ്പിക്കുന്നു. കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടക്കുന്ന ഉച്ചകോടി ബഹു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ നൈപുണ്യ വികസനത്തിന്റെയും നൈപുണ്യം നേടിയവരെ തൊഴിലുമായി ബന്ധിപ്പിക്കുന്നതിന്റെയും നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷന്‍ (KASE) ഉച്ചകോടിക്ക് മേല്‍നോട്ടം നല്‍കും. കാസര്‍കോട് ജില്ലയുടെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവില്‍ നൈപുണ്യ പരിശീലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ചെറുതും വലുതുമായ എല്ലാ പൊതു - സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഉച്ചകോടി നടത്തുന്നത്. ജില്ലാ നൈപുണ്യ വികസന പദ്ധതികളുടെ ഭാഗമാകുന്നതിന് നൈപുണ്യ പരിശീലന സ്ഥാപങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക, വിവിധ കേന്ദ്ര സംസ്ഥാന നൈപുണ്യ വികസന പദ്ധതികള്‍ പരിചയപ്പെടുത്തുക, ജില്ലയിലെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളില്‍ നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, നൈപുണ്യ വികസന വ്യവസ്ഥയെ ശക്തിപ്പെടുത്തുക, വിവിധ വ്യവസായ മേഖലകള്‍ക്ക് ആവശ്യമായ നൈപുണ്യ ക്ഷമതയുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭ്യമാക്കുക എന്നിവയെല്ലാം ഉച്ചകോടിയുടെ ലക്ഷ്യങ്ങളാണ്. ചടങ്ങിലേക്ക് എല്ലാ നൈപുണ്യ സമിതി അംഗങ്ങളെയും ആദരപൂർവ്വം ക്ഷണിക്കുന്നു.