എം.ആർ അജിത്ത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. പി. ശശി പരാജയം. മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ട് കൊടുക്കില്ല.
പല പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൾകോൾ താൻ ചോർത്തിയിട്ടുണ്ടെന്ന് പി.വി. അൻവർ എംഎൽഎ. എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചും മുഖ്യമന്ത്രിയുടെ ഇടപെടലുകളെക്കുറിച്ചു പറഞ്ഞും പത്തനംതിട്ട എസ്പി സുജിത് ദാസ് നടത്തിയ ഫോൺ കോൾ റെക്കോർഡ് ചെയ്തത് പുറത്തുവിട്ടതിനും പിന്നാലെയാണ് കൂടുതൽ കാര്യങ്ങൾ വിശദമാക്കാനായി പി.വി. അൻവർ ഇന്ന് മാധ്യമങ്ങളെ കണ്ടത്. ‘‘ഇനിയും ഒരുപാട് ഫോൺ കോളുകൾ ടെലികാസ്റ്റ് ചെയ്യാനുണ്ട്. പലതും പുറത്തുവിട്ടിട്ടില്ല. ഗതികേട് കൊണ്ടാണ് ശബ്ദരേഖ പുറത്തുവിട്ടത്. കേരളത്തിലെ ജനങ്ങൾക്ക് എല്ലാം മനസിലാകും. ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തുകാണിക്കാൻ ഇതല്ലാതെ ഒരു മാർഗവും തന്റെ മുന്നിൽ ഇല്ലായിരുന്നു. കേരള ജനതയോട് ക്ഷമ ചോദിക്കുന്നു’’ – അൻവർ പറഞ്ഞു. മന്ത്രിമാരുടെ ഫോൺകോൾ എഡിജിപി ചോർത്തുന്നുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.എം.ആർ അജിത്ത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. പി. ശശി പരാജയം. മുഖ്യമന്ത്രിയെ കൊലച്ചതി ക്ക് വിട്ട് കൊടുക്കില്ല. പിതാവിൻ്റെ സ്ഥാനത്താണ് ഞാൻ മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിന് പാരവെക്കുന്നത് തടയേണ്ടത് മകനെന്ന നിലയിൽ എൻ്റെ കടമയാണ്. അതാണ് ഞാൻ നിറവേറ്റുന്നത് എന്ന് അൻവർ പറഞ്ഞു.