50,000 കുട്ടികൾക്ക് 'ഇക്കോ സെൻസ് സ്‌കോളർഷിപ്പ്' പ്രവർത്തനങ്ങൾക്ക് തുടക്കമായി

Oct 11, 2025
50,000 കുട്ടികൾക്ക് 'ഇക്കോ സെൻസ് സ്‌കോളർഷിപ്പ്' പ്രവർത്തനങ്ങൾക്ക് തുടക്കമായി
ecco sence scholarship

സ്‌കൂൾക്കുട്ടികളെ 'മാലിന്യമുക്തം നവകേരളംദൗത്യത്തിന്റെ മുന്നണിപ്പോരാളികളാക്കിമാറ്റുന്ന 'ഇക്കോ സെൻസ്'  വിദ്യാർത്ഥി ഹരിതസേന സ്‌കോളർഷിപ്പ് പദ്ധതിക്ക് തുടക്കമായി. ഇതിനുള്ള രജിസ്‌ട്രേഷൻ സ്‌കൂളുകളിൽ ആരംഭിച്ചു.  മാലിന്യപരിപാലനത്തിൽ നൂതനചിന്തയും താൽപ്പര്യവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുന്നതിന് തദ്ദേശ സ്വയംഭരണവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും  ശുചിത്വമിഷനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യംചെയ്യുന്നതിൽ വീട്ടിലും നാട്ടിലും അനുകൂലമായ മനോഭാവമാറ്റങ്ങൾ ഉണ്ടാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഒറ്റത്തവണ ഉപയോഗിക്കുന്നതരം വസ്തുക്കൾ കഴിയുന്നതും ഒഴിവാക്കൽഅളവു കുറയ്ക്കൽവീണ്ടും ഉപയോഗിക്കൽഉപയോഗയോഗ്യമായ മറ്റു വസ്തുക്കളാക്കി മാറ്റൽ എന്നിങ്ങനെയുള്ള ശീലങ്ങൾ കുട്ടികളിലൂടെ സമൂഹത്തിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ്. 6789 ക്ലാസ്സുകളിലെയുംഒന്നാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറിയിലേയും വിദ്യാർഥി/ വിദ്യാർഥിനികളെയാണ് സ്‌കോളർഷിപ്പിനു പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർഥിക്കും 1500 രൂപ സ്‌കോളർഷിപ്പ് തുകയും സർട്ടിഫിക്കറ്റും നൽകും. സംസ്ഥാന സിലബസ് പിന്തുടരുന്ന സർക്കാർഎയ്ഡഡ്അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥി/വിദ്യാർത്ഥിനികൾക്കാണ് ഈ പദ്ധതിയിൽ ചേരാൻ കഴിയുന്നത്.

തെരഞ്ഞെടുക്കപ്പെടുന്നവരുടെ  ലിസ്റ്റ് നവംബർ 14-ന് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഹരിതസഭയിൽ പ്രഖ്യാപിക്കും. ഇവർ നവംബർഡിസംബർ മാസങ്ങളിൽ വ്യക്തിഗതവും ഗ്രൂപ്പുചേർന്നുമുള്ള മാലന്യമുക്ത പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കും.  അത്തരം പ്രവർത്തനങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് 2026 ജനുവരി 26-ന് ഓരോ തദ്ദേശ സ്ഥാപനത്തിലും 'ശുചിത്വ പഠനോത്സവംനടക്കും. ഈ രംഗത്തെ മികച്ച വിദ്യാലയങ്ങൾക്ക് പുരസ്‌കാരവും നൽകും. വിശദവിവരങ്ങൾ ശുചിത്വമിഷൻ വെബ്‌സൈറ്റിലോ (https://www.suchitwamission.org/സോഷ്യൽമീഡിയ പേജുകളിലോ ലഭിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.