ടെലികോം/ ബിഎസ്എൻഎൽ പെൻഷൻ അദാലത്ത് സെപ്റ്റംബർ 16 ന്
കേരളത്തിലെ DOT/BSNL പെൻഷൻകാരുടെ പരാതികൾ പരിഹരിക്കുന്നതിനായി കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ്, കേരളാ സർക്കിൾ പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 16 ന് രാവിലെ 11:00 മുതൽ കൊല്ലം ബിഎസ്എൻഎൽ ജിഎം ഓഫീസിലാണ് അദാലത്ത് നടക്കുക. കേരള ടെലികോം സർക്കിളിൽ നിന്ന് വിരമിച്ച പെൻഷൻകാർക്ക് (1) പെൻഷനറുടെ പേരും വിരമിച്ച തസ്തിക (ii) കുടുംബ പെൻഷനറുടെ പേര് (iii) മൊബൈൽ നമ്പർ (iv) ഇമെയിൽ ഐഡി (v) PPO നമ്പർ (vi) പെൻഷനറുടെ വിരമിക്കൽ തീയതി (vii) പെൻഷനർ അവസാനമായി ജോലി ചെയ്തിരുന്ന SSA യുടെ പേര്, (vii) പരാതി എന്നിവ സീനിയർ അക്കൗണ്ട്സ് ഓഫീസർ (പെൻഷൻ), ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, കേരള സർക്കിൾ, അഞ്ചാം നില, ദൂർ സഞ്ചാർ ഭവൻ, PMG ജംഗ്ഷൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലോ aaoccaadmintvm.ker[at]nic[dot]


