ആശങ്കകൾ അകറ്റും, സർക്കാർ ഒപ്പമുണ്ട്;വിദ്യാർത്ഥികളുമായി സംവദിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി

Jun 25, 2026
ആശങ്കകൾ അകറ്റും, സർക്കാർ ഒപ്പമുണ്ട്;വിദ്യാർത്ഥികളുമായി സംവദിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ രംഗത്തെ പ്രതീക്ഷകളും, ആശയങ്ങളും വിദ്യാർത്ഥികളുമായി സംവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ.തിരുവല്ല ചോയ്സ് സ്കൂളിലെ വിദ്യാർത്ഥികളാണ് നിയമസഭാ കോൺഫറൻസ് ഹാളിൽ വെച്ച് വിദ്യാർത്ഥികളുമായി സംവദിച്ചത്. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ ലഭ്യത സംസ്ഥാനത്തുണ്ടോ എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് യോഗ്യതക്ക് ആനുപാതികമായി തൊഴിൽ ലഭ്യത ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കുമെന്നായിരുന്നു റോജി.എം. ജോണിൻ്റെ മറുപടി ഉന്നത വിദ്യാഭാസത്തിനു പുറമെ നൈപുണ്യമുള്ളവർക്ക് അർഹമായ തൊഴിലവസങ്ങൾ ലഭ്യമാക്കാൻ പദ്ധതികൾ ഉണ്ടോ എന്നായിരുന്നു അടുത്തതായി ഉയർന്ന ചോദ്യം. വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി യോജിപ്പിക്കുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ എന്ന ഫ്യൂച്ചർ സ്കിൽസ് & എംപ്ലോയ്മെൻ്റ് വിഷൻ പദ്ധതി മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ മറുപടി നൽകി. പൊളിറ്റ്ക്സ് ആണ് തൻ്റെ പാഷനെന്നും, ഏതു മേഖലയിലായാലും ആത്മാർത്ഥമായി പരിശ്രമിച്ചാൽ ലക്ഷ്യസ്ഥാനത്തെത്തുമെന്നും മന്ത്രി റോജി.എം.ജോൺ പറഞ്ഞു ഒടുവിൽ ചോദ്യങ്ങൾൾനിയമസഭാ നടപടിക്രമങ്ങളെ പറ്റിയായി. ചോദ്യത്തരവേള, ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും, അടിയന്തര പ്രമേയം, നിയമ നിർമ്മാണം, ധനകാര്യ നടപടിക്രമങ്ങൾ, പ്രമേയങ്ങളും ചർച്ചകളും, വിദ്യാർത്ഥികളോട് ലളിതമായി മന്ത്രി വിശദീകരിച്ചു. തുടർന്ന് മധുരം നൽകിയും, ഗ്രൂപ്പ്‌ ഫോട്ടോ എടുത്ത ശേഷവുമാണ് റോജി.എം.ജോൺ വിദ്യാർത്ഥികളെ യാത്രക്കിയത്. അഡ്വ.വർഗ്ഗീസ് മാമ്മൻ എംഎൽഎ, പ്രിൻസിപ്പാൾ അനൂഷ എന്നിവരും ഒപ്പമുണ്ടായിരുന്നു.