താത്ക്കാലിക നിയമനം
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിനു കീഴിൽ കണ്ടലയിൽ പ്രവർത്തിക്കുന്ന സർക്കാർ ഫാഷൻ ഡെസൈനിങ് സെന്ററിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിന് ജൂൺ 30ന് അഭിമുഖം നടത്തും. ഇംഗ്ലീഷ് വിഷയത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദാനന്തരബിരുദം, സെറ്റ്/ ബി.എഡ്./ പി.എച്ച്.ഡി (ഹയർ സെക്കൻഡറി) യോഗ്യതയുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് നെയ്യാറ്റിൻകര, സർക്കാർ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0471 2222935.


