വിമുക്തി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്: അപേക്ഷ ക്ഷണിച്ചു - പ്രതിമാസ ശമ്പളം 50,000 രൂപ

Jul 6, 2026
വിമുക്തി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്: അപേക്ഷ ക്ഷണിച്ചു - പ്രതിമാസ ശമ്പളം 50,000 രൂപ

കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി'യുടെ ആലപ്പുഴ ജില്ലാതല പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനായി വിമുക്തി ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ ജില്ലയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക്  യോഗ്യരായ ഉദ്യോഗാർഥി കളിൽ നിന്നാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സോഷ്യൽ വർക്ക്, സൈക്കോളജി, വിമെൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യോളജി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇതോടൊപ്പം ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ, മിഷനുകളിലോ, പ്രോജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. 2026 ജനുവരി ഒന്നിന്  23 നും 60 നും മധ്യേ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 രൂപ ശമ്പളമായി ലഭിക്കും.  ഉദ്യോഗാർഥികൾ തങ്ങളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന പ്രമാണങ്ങളുടെ പകർപ്പുകൾ സഹിതം  ജൂലൈ 25  വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി "ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയം, എക്സൈസ് കോംപ്ലക്സ്, ഇരുമ്പ് പാലം പി.ഒ., ആലപ്പുഴ, പിൻ - 688011" എന്ന വിലാസത്തിൽ  അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0477 2252049, 9447178056 . ഇമെയിൽ [email protected]