66,800 രൂപ വരെ ശമ്പളവുമായി കേരള പൊലീസില്‍ ചേരാം, വനിതകള്‍ക്കും അവസരം

2026 ജൂലായ് മാസം ഒന്നാം തീയതി വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Jun 25, 2026
66,800 രൂപ വരെ ശമ്പളവുമായി കേരള പൊലീസില്‍ ചേരാം, വനിതകള്‍ക്കും അവസരം
KERALAPOLICE

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

2026 ജൂലായ് മാസം ഒന്നാം തീയതി വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 31,000 മുതല്‍ 66,800 രൂപ വരെയാണ് ശമ്പളം ലഭിക്കുക.


ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ (www.keralapsc.gov.in.) ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ അപേക്ഷ സമര്‍പ്പിക്കാനാകൂ. എന്നാല്‍ ഭിന്നശേഷിക്കാര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

സംസ്ഥാന വ്യാപകമായി നേരിട്ടുള്ള നിയമന രീതിയായിരിക്കും ഉണ്ടാകുക. അപേക്ഷാര്‍ഥികള്‍ 20 വയസിനും 32 വയസിനും ഇടയിലുള്ള ആളായിരിക്കണം. എന്നാല്‍ ഉയര്‍ന്ന പ്രായപരിധി 35 വയസ് വരെയും മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 37 വയസ് വരെയുള്ളവര്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 45 വയസുമാണ് പ്രായപരിധി.


പ്ലസ് ടു പരീക്ഷ പാസായിരിക്കണം. അതല്ലെങ്കില്‍ തത്തുല്യമായ മറ്റ് കോഴ്സുകള്‍ ഏതെങ്കിലും കരസ്ഥമാക്കിയിട്ടുണ്ടായിരിക്കണം. തത്തുല്യ യോഗ്യതയുള്ളവരാണെങ്കില്‍ യോഗ്യത സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കമ്മിഷന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതാണ്.

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍, ഹെവി ഗുഡ്സ് വാഹനങ്ങള്‍ എന്നിവയുടെ ഡ്രൈവിങ് ലൈസന്‍സ് (ബാഡ്ജോട് കൂടിയത്) നിര്‍ബന്ധമാണ്. ഈ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിഞ്ഞിരിക്കണം. തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് സമയത്ത് നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ ഇത് തെളിയിക്കുകയും വേണം.

തിരഞ്ഞെടുപ്പിനായുള്ള ഒഎംആര്‍ ടെസ്റ്റ്/ ഫിസിക്കല്‍ എഫിഷന്‍സി ടെസ്റ്റ്/പ്രാക്ടിക്കല്‍ ടെസ്റ്റ്/ വണ്‍ ടൈം വെരിഫിക്കേഷന്‍ എന്നീ ഘട്ടങ്ങളില്‍ ബാഡ്ജോട് കൂടിയ ലൈസന്‍സ് ഉദ്യോഗാര്‍ത്ഥികളുടെ കൈവശമുണ്ടാകണം.

വിദ്യാഭ്യാസ, ടെക്‌നിക്കല്‍, ശാരീരിക ക്ഷമത എന്നിവ സംബന്ധിച്ച് നിഷ്‌കര്‍ഷക്കുന്ന യോഗ്യതകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.