13-ാം മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​ൻ

May 18, 2026
13-ാം മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​ൻ
v d satheesan cabinet

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ 13-ാം മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും. 14 പു​തു​മു​ഖ​ങ്ങ​ൾ അ​ട​ക്കം 20 യു​ഡി​എ​ഫ് മ​ന്ത്രി​മാ​ർ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.
രാ​വി​ലെ 10ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​ഖാ​ർ​ജു​ൻ ഖാ​ർ​ഗെ​യും രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ച​ട​ങ്ങി​നെ​ത്തും. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് ത​ല​സ്ഥാ​നംവേ​ദി​യി​ൽ ഗ​വ​ർ​ണ​ർ​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും മാ​ത്രം മ​തി​യെ​ന്നാ​ണ് ലോ​ക്ഭ​വ​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി വി​.ഡി. സ​തീ​ശ​ന് പു​റ​മെ 21 അം​ഗ മ​ന്ത്രി​സ​ഭ​യി​ലെ മ​റ്റ് മ​ന്ത്രി​മാ​രാ​യി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, സ​ണ്ണി ജോ​സ​ഫ്, കെ. ​മു​ര​ളീ​ധ​ര​ൻ, മോ​ൻ​സ് ജോ​സ​ഫ്, ഷി​ബു ബേ​ബി ജോ​ൺ, സി.​പി. ജോ​ൺ, അ​നൂ​പ് ജേ​ക്ക​ബ്, എ.​പി. അ​നി​ൽ​കു​മാ​ർ, ബി​ന്ദു കൃ​ഷ്ണ, പി.​സി. വി​ഷ്ണു​നാ​ഥ്, എം. ​ലി​ജു, ടി. ​സി​ദ്ദി​ഖ്, റോ​ജി എം. ​ജോ​ൺ, ഒ.​ജെ. ജ​നീ​ഷ്, കെ.​എ. തു​ള​സി, പി.​കെ. ബ​ഷീ​ർ, എ​ൻ. ഷം​സു​ദ്ദീ​ൻ, കെ.​എം. ഷാ​ജി, വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ എ​ന്നി​വ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക.

ആ​ദ്യ കാ​ബി​ന​റ്റി​ൽ വ​മ്പ​ൻ ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കാ​ണ് സാ​ധ്യ​ത.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.