പഴം പച്ചക്കറി മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളിൽ പരിശീലനം

താല്പര്യമുള്ളവർക്ക് ജൂൺ 11 മുതൽ 15 വരെ കളമശ്ശേരിയിലുള്ള KIED ക്യാമ്പസിൽ വച്ച് നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം.

Jun 4, 2024
പഴം പച്ചക്കറി മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളിൽ പരിശീലനം
training-in-fruit-and-vegetable-value-added-products

തിരുവനന്തപുരം :സംരംഭകരാവാൻ താൽപര്യപ്പെടുന്നവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് അഗ്രിപ്രണർഷിപ്പ് എന്ന വിഷയത്തിൽ 5 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർക്ക് ജൂൺ 11 മുതൽ 15 വരെ കളമശ്ശേരിയിലുള്ള KIED ക്യാമ്പസിൽ വച്ച് നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാംപഴം പച്ചക്കറി എന്നിവയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾവിവിധ ടെക്നോളജികൾപോസ്റ്റ് ഹാർവെസ്റ്റ് ഓപ്പറേഷൻസ്ബിസിനസ്സ് തുടങ്ങാൻ ആവശ്യമായ ലൈസൻസുകൾബാങ്ക് ലോൺസ്പ്രോജക്ട് റിപ്പോർട്ട്വിജയിച്ച സംരംകന്റെ അനുഭവം പങ്കിടൽ തുടങ്ങിയ നിരവധി സെഷനുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ ഓൺലൈനായി ജൂൺ 7ന് മുമ്പ് KIED ന്റെ വെബ്സൈറ്റ് ആയ www.kied.info ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫിസ് അടച്ചാൽ മതി. 3,540 രൂപ ആണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണ, താമസം, GST ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,500 രൂപയുംപട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2,000 രൂപ താമസം ഉൾപ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0484 2532890/ 2550322/ 9188922800.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.