ഇന്ന് ലോക മാനസികാരോഗ്യദിനം

തൊഴിലിടങ്ങളിൽ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുക; ലോക മാനസികാരോഗ്യദിനം പ്രമേയം

Oct 10, 2024
ഇന്ന് ലോക മാനസികാരോഗ്യദിനം
world-mental-health-day

ന്യൂയോർക്ക് : ഇന്ന് ലോക മാനസികാരോഗ്യദിനം. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നു.
ലോകമെമ്പാടും മാനസികാരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വ്യക്തിജീവിതത്തിലും തൊഴിലിടങ്ങളും നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും മാനസികാരോഗ്യം തകരാറിലാക്കുന്നു.ഇന്ത്യയിൽ തൊഴിലിടങ്ങളിൽ പതിനെട്ടിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിൽനിരാശയും പിരിമുറുക്കവും അനുഭവിക്കുന്നവരുടെ നിരക്ക് ഓരോ വർഷവും കൂടിവരുന്നു. 2015-16ൽ നിംഹാൻസ് സർവേ അനുസരിച്ച് രാജ്യത്ത് 150 ദശലക്ഷം ആളുകൾ മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നു. 2020ൽ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി നടത്തിയ റിപ്പോർട്ടിൽ 197ദശലക്ഷം പേർ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതായി കണ്ടെത്തി. 5 വർഷം കൊണ്ട് ഏകദേശം നാല് ശതമാനത്തിന്‍റെ വർധന.

മനസിനുണ്ടാകുന്ന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും ചികിത്സതേടേണ്ടതിന്‍റേയും പ്രാധാന്യം എന്തെന്ന് തിരിച്ചറിയാത്തവരാണ് പലരും. ബോധവൽക്കരണത്തിലൂടെ ഈ പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യം. തൊഴിലിടങ്ങളിൽ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുക എന്നതാണ് ഇത്തവണത്തെ പ്രമേയം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.