മുൻധാരണ :എരുമേലിയിൽ പ്രസിഡന്റ് ഇന്ന് രാജി നൽകും.
ഇന്ന് രാജി നൽകാൻ പ്രസിഡന്റ് ജിജിമോൾ സജിയോട് നിർദേശിച്ചതായി നേതൃത്വം
എരുമേലി : കോൺഗ്രസ് ഭരണം നടത്തുന്ന എരുമേലി പഞ്ചായത്തിൽ മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് ഇന്ന് രാജി വെക്കും. പൊരിയന്മല വാർഡ് അംഗം ലിസി സജിയ്ക്ക് പ്രസിഡന്റ് സ്ഥാനം നൽകാനും പാർട്ടിയിൽ തീരുമാനം. ഇത് പ്രകാരം ഇന്ന് രാജി നൽകാൻ പ്രസിഡന്റ് ജിജിമോൾ സജിയോട് നിർദേശിച്ചതായി നേതൃത്വം അറിയിച്ചു. ഉമ്മിക്കുപ്പ വാർഡിനെ പ്രതിനിധീകരിക്കുന്ന ജിജിമോൾക്ക് ആറ് മാസത്തേക്കാണ് പ്രസിഡന്റ് സ്ഥാനം കരാർ പ്രകാരം നൽകിയതെങ്കിലും കാലാവധി കഴിഞ്ഞിട്ടും രാജി വെച്ചിരുന്നില്ല. രാജി സന്നദ്ധത ജിജി മോൾ അറിയിച്ചിരുന്നു. എന്നാൽ പാർട്ടി തീരുമാനം ഇന്നലെയാണ് ഉണ്ടായത്. ഇന്ന് രാജിക്കത്ത് നൽകാനാണ് നേതൃത്വം നിർദേശിച്ചിരിക്കുന്നതെന്ന് കെപിസിസി സെക്രട്ടറി പി എ സലിം പറഞ്ഞു. രാജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ച ശേഷം പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലിസിയ്ക്ക് അവസരം നൽകാനാണ് തീരുമാനം.
മറ്റിടപെടലുകളോ ,അട്ടിമറികളോ നടന്നില്ലെങ്കിൽ പ്രസിഡന്റ് മാറ്റം നടക്കുമെന്ന് തന്നെയാണ് സൂചന