പുതിയ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നതിനെതിരെ കോടതിയെ സമീപിക്കും - സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയൻ
മലപ്പുറം :സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ യാതൊരു വിധ നടപടികളും പാലിക്കാതെ നിരവധി നിവേദനങ്ങകും സമരങ്ങളും നടത്തിയിട്ടും അക്ഷയ സർവീസ് ചാർജ് വർധിപ്പിക്കാതെ അക്ഷയ കേന്ദ്രങ്ങളെ തകർക്കുന്ന നടപടികളുമായി പോകുന്ന സർക്കാർ സംസ്ഥാത്ത് ആയിരത്തോളം പുതിയ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നതിന് നടപടികളുമായി പോകുന്നത് പ്രതിഷേധാർഹവും അക്ഷയ സംരംഭകാരോട് കാണിക്കുന്ന വഞ്ചനയുമാണ്. അക്ഷയ പദ്ധതി മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ച സമയത്ത് അറുനൂറിൽ പരം കേന്ദ്രങ്ങൾ ഉണ്ടായിരുന്നത് 300 സെന്ററുകളിൽ താഴെയായി ചുരുങ്ങിയത് പോലും മനസ്സിലാക്കാതെ വീണ്ടും പുതിയ കേന്ദ്രങ്ങൾ കൊണ്ടുവരുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും, ഹൈക്കോടതിയെ സമീപിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍ ഷറഫുദ്ധീന്‍ ഓമശ്ശേരി അദ്ധ്യക്ഷത വഹിച്ചു. റഷീദ് തീക്കുനി, ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, മുസ്തഫ കമാല്‍, ഷിഹാബ് പടിഞ്ഞാറ്റുമുറി, ഷബീര്‍ കാസറഗോഡ്, റിഷാല്‍ നടുവണ്ണൂര്‍, ഉനൈസ് വൈദ്യരങ്ങാടി സംസാരിച്ചു. ഹാസിഫ് ഒളവണ്ണ സ്വാഗതവും അഷ്റഫ് അരീക്കോട് നന്ദിയും പറഞ്ഞു.


