ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് ഫെബ്രുവരി 24 മുതല്‍ : മന്ത്രി കെ രാജന്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദ മുഖമായി മാറുന്നു : മന്ത്രി വീണാ ജോര്‍ജ്

Feb 22, 2026
ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് ഫെബ്രുവരി 24 മുതല്‍ : മന്ത്രി കെ രാജന്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദ മുഖമായി മാറുന്നു : മന്ത്രി വീണാ ജോര്‍ജ്
revenue card
സര്ക്കാര് ആവിഷ്‌കരിച്ച ഡിജിറ്റല് റവന്യു കാര്ഡ് ഫെബ്രുവരി 24 ന് കേരളത്തിന് സമര്പ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. മെഴുവേലി സ്മാര്ട്ട് വില്ലേജ് ഓഫീസ് നിര്മാണോദ്ഘാടനം ഓണ്ലൈനായി നിര്വഹിക്കുകയായിരുന്നു മന്ത്രി.
വ്യക്തിയുടെ ഭൂമി സംബന്ധമായ എല്ലാ വിവരവും അടങ്ങിയ എടിഎം കാര്ഡിന്റെ മാതൃകയിലാണ് ചിപ്പും ക്യുആര് കോഡും യൂണിക് നമ്പരും ഉള്പ്പെട്ട റവന്യു കാര്ഡ്. കേരളത്തിന്റെ ചരിത്രത്തില് ആദ്യമായി പട്ടയ മിഷന് ആരംഭിച്ച് നാലര ലക്ഷം ജനങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റാനായി. അര്ഹരായ എല്ലാവരെയും ഭൂമിയുടെ അവകാശിക്കാളാക്കുകയാണ് സര്ക്കാര് ദൗത്യം. ഡിജിറ്റല് റിസര്വേയിലൂടെ 10 ലക്ഷത്തിലധികം ഭൂമി അളന്നു തിട്ടപ്പെടുത്തി.
ഭൂമിയുടെ വ്യവഹാരത്തില് അഴിമതി രഹിതമാക്കാന് നടപടിക്രമം ക്രോഡീകരിക്കാനും നടപ്പിലാക്കാനും വകുപ്പിനായി. 21 സര്ട്ടിഫിക്കറ്റുകള് ഓണ്ലൈനായി അപേക്ഷിക്കാനുള്ള സംവിധാനം ഒരുക്കി. സംസ്ഥാനത്ത് 673 വില്ലേജ് ഓഫീസുകള് സ്മാര്ട്ടായെന്നും മന്ത്രി പറഞ്ഞു.
സ്മാര്ട്ട് വില്ലേജ് ഓഫീസുകള്ക്ക് ജനസൗഹൃദ മുഖമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അധ്യക്ഷ പ്രസംഗത്തില് പറഞ്ഞു.
വില്ലേജ് ഓഫീസുകളെ ആധുനിക, ഡിജിറ്റല് സംവിധാനങ്ങളോടെ നവീകരിക്കുന്ന 'റവന്യൂ സ്മാര്ട്ട് ഓഫീസ്' പദ്ധതി വലിയ മാറ്റത്തിന് വഴിയൊരുക്കി. ഇ-ഓഫീസ്, ഓണ്ലൈന് അപേക്ഷാ സൗകര്യം, ഫയല് ട്രാക്കിംഗ് എന്നിവയിലൂടെ ജനങ്ങള്ക്ക് വേഗത്തിലും സുതാര്യമായും സേവനം ലഭ്യമാക്കാന് സ്മാര്ട്ട് വില്ലേജ് ഓഫീസുകള്ക്കായെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
ജില്ല കലക്ടര് എസ് പ്രേം കൃഷ്ണന്, എഡിഎം ബി ജ്യോതി, ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാര്, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എ നെജോമോന്, അംഗം വി ആര് സജികുമാര്, രാഷ്ട്രീയപാര്ട്ടി പ്രതിനിധി റ്റി വി സ്റ്റാലിന്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.