നിങ്ങളുടെ സഹായത്തിന് M V D ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.

Nov 23, 2025
നിങ്ങളുടെ സഹായത്തിന് M V D ഉണ്ടാകും.  24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.
safe zone helf line
 എരുമേലി :അയ്യനെ കണ്ട് സായൂജ്യമടയുന്നതിനുള്ള തീർത്ഥയാത്രയിൽ ശരണപാതയിൽ അപകട മോ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ നിങ്ങളുടെ സഹായത്തിന് M V D ഉണ്ടാകും.
24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.
ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന MVD കൺട്രോൾ റൂമുകളിൽ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും.
എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങൾ എപ്പോഴും ലഭ്യമാകും.
ഈ തീർത്ഥാടനകാലം സുഗമവും അപകടരഹിതവുമാക്കാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. അപകടരഹിതമായ ഒരു തീർത്ഥാടനകാലം നമുക്ക് ഒരുക്കാം....
ശബരിമല സേഫ് സോൺ കൺട്രോൾ റൂം നമ്പറുകൾ :
ഇലവുങ്കൽ : 9400044991
9562318181
എരുമേലി : 9496367974
8547639173
കുട്ടിക്കാനം : 9446037100
8547639176
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.