മേജർ ജനറൽ ഹരി ബി. പിള്ള കഴക്കൂട്ടം സൈനിക് സ്കൂൾ സന്ദർശിച്ചു

കഴക്കൂട്ടം സൈനിക സ്കൂളിലെ 1985 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും ബാംഗ്ലൂരിലെ റിക്രൂട്ടിംഗ് സോൺ ആസ്ഥാനത്ത് എ.ഡി.ജി-യുമായ മേജർ ജനറൽ ഹരി ബി പിള്ള, തന്റെ മാതൃവിദ്യാലയം ഇന്ന് (സെപ്റ്റംബർ 01) സന്ദർശിച്ചു.
കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ അദ്ദേഹത്തെ സ്വീകരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു പ്രത്യേക അസംബ്ലി നടത്തി, അവിടെ മേജർ ജനറൽ പിള്ള കേഡറ്റുകളെ അഭിസംബോധന ചെയ്തു. ഓഫീസർ കേഡറിലൂടെ രാഷ്ട്രത്തെ സേവിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും, ഒരു സൈനിക ഉദ്യോഗസ്ഥന്റെ ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുകയും ചെയ്തു. കേഡറ്റുകളുമായും അധ്യാപകരുമായും
അദ്ദേഹം സംവദിച്ചക്കുകയും കേഡറ്റുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഇന്ത്യൻ സൈന്യത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയിലുള്ള തന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.
ഈ ആശയവിനിമയം യുവ കേഡറ്റുകൾക്ക് ഒരു പ്രചോദനമായി, രാഷ്ട്രസേവനത്തിന് അർത്ഥവത്തായ സംഭാവന നൽകാനുള്ള അവരുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തി