വിശ്രമത്തിനു ശേഷം സ്വർണവില വീണ്ടും മുകളിലേക്ക് : പവന് 160 രൂപ വർധിച്ചു
സ്വർണവില വീണ്ടും മുകളിലേക്ക്
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ വീഴ്ചയ്ക്കും ഒരുദിവസത്തെ വിശ്രമത്തിനും ശേഷം സ്വർണവില വീണ്ടും മുകളിലേക്ക്. പവന് 160 രൂപയിലും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 53,840 രൂപയിലും ഗ്രാമിന് 6,730 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ കൂടി 5,590 രൂപയിലും പവന് 120 രൂപ കൂടി 44,720 രൂപയിലുമെത്തി.