സംസ്ഥാനത്ത് തുടർച്ചയായ നാലാംദിനവും സ്വര്‍ണവില താഴേക്ക്
സ്വർണം ഗ്രാമിന് 6,770 രൂപയിലും പവന് 54,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്
കൊച്ചി: തുടർച്ചയായ നാലാംദിനവും സ്വര്‍ണവില താഴേക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് 6,770 രൂപയിലും പവന് 54,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് അഞ്ചു രൂപ കുറഞ്ഞ് 5,625 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 45,000 രൂപയിലുമെത്തി.
കഴിഞ്ഞ മൂന്നുദിവസവും പവന് വില കുറവു രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 120 രൂപയും വെള്ളിയാഴ്ച 360 രൂപയും ശനിയാഴ്ച 280 രൂപയുമാണ് ഇടിഞ്ഞത്. നാലുദിവസം കൊണ്ട് 840 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.