സംസ്ഥാന റവന്യൂ അവാർഡ് വിതരണം ഇന്ന്; ഡിജിറ്റൽ റവന്യൂ കാർഡ് യാഥാർത്ഥ്യത്തിലേക്ക്

Feb 24, 2026
സംസ്ഥാന റവന്യൂ അവാർഡ് വിതരണം ഇന്ന്; ഡിജിറ്റൽ റവന്യൂ കാർഡ് യാഥാർത്ഥ്യത്തിലേക്ക്
a n shamseer speaker of kerala

സംസ്ഥാന റവന്യൂ ദിനാഘോഷവും റവന്യൂ അവാർഡ് വിതരണവും ഇന്ന് (ഫെബ്രുവരി 24) വൈകിട്ട് 4.30 ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

തിരുവന്തപുരത്ത് കോ- ബാങ്ക് ഓഡിറ്റോറിയത്തിൽ റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടിജി ആർ അനിൽവി കെ പ്രശാന്ത് എം എൽ എംമേയർ വി വി രാജേഷ്മറ്റു ജനപ്രതിധികൾരാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

ചടങ്ങളിൽ മികച്ച സേവന പ്രവർത്തനങ്ങൾ നടത്തിയ വില്ലേജ് ഓഫീസർമാർ മുതൽ ജില്ലാ കളക്ടർമാർ വരെയുള്ള റവന്യൂസർവെ ജീവനക്കാർക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് തയ്യാറാക്കിയ ഡിജിറ്റൽ റവന്യൂ കാർഡിന്റെ വിതരണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി നിർവഹിക്കും.

റവന്യു വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യംലാൻഡ് റവന്യൂ കമ്മീഷണർ ജീവൻ ബാബു കെജില്ലാ കലക്ടർമർ തുടങ്ങിയവർ പങ്കെടുക്കും.

കേരളത്തിലെ റവന്യൂ സെറ്റിൽമെന്റിന് തുടക്കം കുറിച്ച 1886 ലെ  ട്രാവൻകൂർ സെറ്റിൽമെന്റ് വിളംബരത്തിന്റെ  പ്രാധാന്യം കണക്കിലെടുത്ത്  ഫെബ്രുവരി 24 ന്  റവന്യൂ ദിനമായി ആചരിക്കുന്നത്

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.