ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന് റോയല്‍സ്
നിര്‍ണായക മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് വീഴ്ത്തിയതോടെയാണ് സഞ്ജുവും കൂട്ടരും പ്ലേ ഓഫ് ഉറപ്പിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന് റോയല്‍സ്. നിര്‍ണായക മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് വീഴ്ത്തിയതോടെയാണ് സഞ്ജുവും കൂട്ടരും പ്ലേ ഓഫ് ഉറപ്പിച്ചത്. ഇതോടെ രാഹുലിന്റേയും സംഘത്തിന്റേയും പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. 13 മത്സരം പൂര്‍ത്തിയാക്കിയ ലഖ്നൗ 12 പോയിന്റുമായി ഏഴാമതാണ്.
തുടക്കത്തില്‍ തന്നെ നാലുവിക്കറ്റുകളാണ് ലഖ്നൗവിന് നഷ്ടപ്പെട്ടത്. കെ എല്‍ രാഹുല്‍, സ്റ്റോയിനിസ്, ദീപക് ഹൂഡ അടക്കമുള്ളവരാണ് ഔട്ടായത്. 24 റണ്‍സ് എടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായി തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോഴായിരുന്നു നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിങ്. തുടക്കത്തില്‍ തന്നെ ആക്രമണ ശൈലിയാണ് പൂരന് പുറത്തെടുത്തത്. ആദ്യ പന്തില്‍ തന്നെ വരവറിയിച്ച് ബൗണ്ടറിയോടെയാണ് ഇന്നിംഗ്സിന് തുടക്കമിട്ടത്.ടീം സ്കോര്‍ 101 റണ്‍സില്‍ നില്ക്കുമ്പോള് പൂരന് ഔട്ടായതോടെ, പ്രതീക്ഷയ്ക്ക് മങ്ങലേറ്റെങ്കിലും എളുപ്പം തോറ്റ് പിന്മാറാന് തയ്യാറല്ല എന്ന് അറിയിച്ച് കൊണ്ടായിരുന്നു അര്‍ഷദ് ഖാന്റെ ബാറ്റിങ്. അഞ്ചു സിക്സുകളുടെ അകമ്പടിയോടെയായിരുന്നു അര്‍ഷദ് ഖാന്റെ അര്‍ധ സെഞ്ച്വറി.