കാസര്‍ഗോഡ് ഉറങ്ങികിടന്ന ബാലികയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച
പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം
കാസര്‍ഗോഡ് : ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന് പശുവിനെ കറക്കാന്‍ പോയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയത്.നാട്ടുകാരുടെ തിരച്ചിലില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ കാതിലെ സ്വര്‍ണം കവര്‍ച്ച ചെയ്തിട്ടുണ്ട്.കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?