ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻ ബഗാനെ നേരിടും
രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ശനിയാഴ്ച മോഹൻ ബഗാനെ നേരിടും. രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.24 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് പ്ലെ ഓഫിലെത്താൻ ജയം അനിവാര്യമാണ്. ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചാലേ പ്ലെ ഓഫ് സാധ്യതയുള്ളൂ.മോഹൻ ബഗാൻ ഒന്നാം സ്ഥാനം നിലനിർത്തി മുന്നേറാനുറച്ചാണ് ഇറങ്ങുക. അവസാന മത്സരത്തിൽ ചെന്നൈയിനെ അവരുടെ തട്ടകത്തിൽ 3-1ന് വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെതിരേ ഇറങ്ങുന്നത്.പുതിയ പരിശീലകന്റെ കീഴിൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് മൂന്ന് ജയവും ഒരു സമനിലയും സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സും ഫോമിലാണ്.