ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ബാറ്റിംഗ്
ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്
പൂന: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ബാറ്റിംഗ്. പൂനയിൽ നിർണായക ടോസ് ലഭിച്ച കിവീസ് നായകൻ ടോം ലാഥം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ശുഭ്മന്‍ ഗില്‍ പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തിയപ്പോള്‍ കെ.എല്‍. രാഹുല്‍ പുറത്തായി. അതേസമയം, ബംഗളൂരു ടെസ്റ്റില്‍ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ബൗളിംഗ് നിരയില്‍ മുഹമ്മദ് സിറാജിനു പകരം ആകാശ്ദീപും സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനിലെത്തി.ന്യൂസിലന്‍ഡ് ടീമിലും ഒരു മാറ്റമുണ്ട്. ബംഗളൂരു ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിക്ക് പകരം സ്പിന്നര്‍ മിച്ചല്‍ സാന്റ്നര്‍ കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി. പരിക്കാണ് ഹെൻറിക്ക് വില്ലനായത്.ബാറ്റിംഗ് ആരംഭിച്ച ന്യൂസിലൻഡ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ എട്ടുറൺസെടുത്തിട്ടുണ്ട്. എട്ടു റൺസുമായി നായകൻ ടോം ലാഥമും റണ്ണൊന്നുമെടുക്കാതെ ഡെവൺ കോൺവേയുമാണ് ക്രീസിൽ.