സ്വർണവില കുതിപ്പ് തുടരുന്നതിനിടെ ഇന്ന് നേരിയ ആശ്വാസം; പവന് കുറഞ്ഞത് 440 രൂപ
സ്വർണക്കുതിപ്പിന് സഡൻ ബ്രേക്ക്,പവന് 58, 280 രൂപ
കൊച്ചി : സംസ്ഥാനത്തെ സ്വർണവില കുതിപ്പ് തുടരുന്നതിനിടെ ഇന്ന് നേരിയ ആശ്വാസം. 440 രൂപയുടെ കുറവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58, 280 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7285 രൂപയാണ് നൽകേണ്ടത്.വെള്ളിയുടെ വിലയില്‍ ഗ്രാമിന് 2 രൂപ കുറഞ്ഞ് 105 രൂപയിലെത്തി. വില കുറഞ്ഞ സാഹചര്യത്തില്‍ ആഭരണം വാങ്ങാനുള്ളവര്‍ കൂടുതലായി എത്തുമെന്നാണ് കരുതുന്നതെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.