മള്‍ട്ടിപര്‍പ്പസ് തസ്തികയില്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കുവേണ്ടി മള്‍ട്ടിപര്‍പ്പസ് തസ്തികയില്‍ 670 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അലുമിനിയം ഫാബ്രിക്കേഷന്‍, പെയിന്റിങ്, വെല്‍ഡിങ് മേഖലകളില്‍ പ്രവൃത്തി പരിചയമുള്ള 45 വയസ്സിനു താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും, മറ്റു അസ്സല്‍ രേഖകളുമായി നവംബര്‍ അഞ്ചിന് 11 മണിക്ക് സൂപ്രണ്ട് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍: 0495 2357457.


