ചാന്പ്യൻസ് ട്രോഫി: ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ ഞായറാഴ്ച
ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയമാണ് വേദി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 മുതലാണ് മത്സരം.

ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ഞായറാഴ്ച ന്യൂസിലൻഡിനെ നേരിടും. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയമാണ് വേദി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 മുതലാണ് മത്സരം.ഇന്ന് നടന്ന സെമി ഫൈനലിൽ 50 റൺസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ന്യൂസിലൻഡ് ഫൈനലിൽ എത്തിയത്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.2002ലും 2013ലും ചാന്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. രണ്ടാം കിരീടമാണ് ന്യൂസിലൻഡ് ലക്ഷ്യം വയ്ക്കുന്നത്.