കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിനു വിജയത്തുടക്കം;ഏരീസ് കൊല്ലം സെയ്ലേഴിന് എട്ടു വിക്കറ്റ് ജയം
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് മാത്രമേ നേടിയുള്ളൂ
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിനു വിജയത്തുടക്കം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ എട്ട് വിക്കറ്റ് വിജയമാണ് കൊല്ലം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് മാത്രമേ നേടിയുള്ളൂ.കൊല്ലത്തിനു വേണ്ടി കെ.എം.ആസിഫ് മൂന്നും, എന്‍.പി ബേസിലും സച്ചിന് ബേബിയും രണ്ടു വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം 16.4 ഓവറില്‍ ലക്ഷ്യം കണ്ടു. ഓപ്പണർ അഭിഷേക് നായർ (61) അർധ സെഞ്ചുറി നേടി.47 പന്തിൽ നാലു സിക്സുകളും മൂന്നു ഫോറുകളും അടക്കം 61 റൺസ് നേടിയ അഭിഷേകിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.