കുടുംബശ്രീയില്‍ 955 ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍
ജില്ലാടിസ്ഥാനത്തിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലുമായാണ് നിയമനം
തിരുവനന്തപുരം : കുടുംബശ്രീ ഹരിതകര്‍മസേന പദ്ധതി നിര്‍വഹണത്തിനായി ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലാടിസ്ഥാനത്തിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലുമായാണ് നിയമനം. ആകെ 955 ഒഴിവുണ്ട്.ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍ (ജില്ലാടിസ്ഥാനത്തില്‍), ഒഴിവ്: 14, ഹോണറേറിയം: 25,000 രൂപ. യോഗ്യത: ബിരുദാനന്തരബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം, രണ്ട് വര്‍ഷത്തെ ഫീല്‍ഡ് ലെവല്‍ പ്രവൃത്തിപരിചയം. പ്രായപരിധി: 25-40 ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍ (സി.ഡി.എസ്.), ഒഴിവ്: 941 (പഞ്ചായത്തടിസ്ഥാനത്തില്‍). ഹോണറേറിയം: 10,000 രൂപ, യോഗ്യത: ബിരുദം/ഡിപ്ലോമ, കംപ്യൂട്ടര്‍ പരിജ്ഞാനം (സ്ത്രീകള്‍ മാത്രം). പ്രായപരിധി: 25-40.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കുടുംബശ്രീയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ (തീം ഉള്‍പ്പെടെ), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം/പദ്ധതികള്‍, ഹരിതകര്‍മസേന, മാലിന്യസംസ്‌കരണം, കറന്റ് അഫയേഴ്‌സ്, ഇംഗ്ലീഷ് പരിജ്ഞാനം, റീസണിങ് ആന്‍ഡ് മെന്റല്‍ എബിലിറ്റി എന്നീ വിഷയങ്ങളില്‍നിന്ന് ചോദ്യങ്ങളുണ്ടാകും. റാങ്ക്പട്ടിക ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുക.
അപേക്ഷാഫോം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍നിന്ന് നേരിട്ടോ വെബ്സൈറ്റില്‍നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അയല്‍ക്കൂട്ട അംഗം/കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പംഗം ആണെന്നതിനും വെയ്റ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷകയാണെന്നതിനും സി.ഡി.എസിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും സമര്‍പ്പിക്കണം.അപേക്ഷാ കവറിന് പുറത്ത് തസ്തികയുടെ കോഡ് രേഖപ്പെടുത്തണം. അപേക്ഷാഫീസ്: 200 രൂപ. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ അതാത് ജില്ലകളില്‍ സമര്‍പ്പിക്കണം. അവസാനതീയതി: സെപ്റ്റംബര്‍ 13.