വിജിലൻസ് മേധാവി യോഗേഷ് ഗുപ്തയെ ഡിജിപിയാക്കി
വിജിലൻസ് ഡയറക്ടറായിരുന്ന ടി.കെ.വിനോദ് കുമാർ സ്വയം വിരമിച്ചതിനെ തുടർന്നാണ് യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കിയത്.
 
                                    തിരുവനന്തപുരം: വിജിലന്‍സ് മേധാവിയായി ചുമതലയേറ്റ എഡിജിപി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി. വിജിലൻസ് ഡയറക്ടറായിരുന്ന ടി.കെ.വിനോദ് കുമാർ സ്വയം വിരമിച്ചതിനെ തുടർന്നാണ് യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കിയത്.
ബിഎസ്എഫ് ഡയറക്ടർ സ്ഥാനത്തു നിന്ന് കേന്ദ്ര സർക്കാർ മാറ്റിയ നിധിൻ അഗർവാൾ കേരളത്തിലേക്ക് എത്താത്ത സാഹചര്യത്തിലാണ് യോഗേഷ് ഗുപ്തക്ക് സ്ഥാന കയറ്റം നൽകിയത്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ തവണ സംസ്ഥാന പോലീസ് മേധാവി നിയമനത്തിനുള്ള പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു നിതിൻ അഗര്‍വാള്‍.എന്നാല്‍ കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ച് അദ്ദേഹം ബിഎസ്എഫ് മേധാവി സ്ഥാനത്ത് തുടരുകയായിരുന്നു.                         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            