രാത്രി ഏഴു മുതൽ 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത;കെഎസ്ബബി
പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു
 
                                    തിരുവനന്തപുരം: വൈദ്യുതി ആവശ്യകതയില്‍ വന്ന വർധനവും പവര്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും മൂലം ഇന്ന് രാത്രിയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.രാത്രി ഏഴു മുതൽ 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ബബി അറിയിച്ചു. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ജനറേറ്റർ തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            