ഐപിഎല്ലിന് പുതിയ റെക്കോര്‍ഡ് സമ്മാനിച്ച് റോയല്‍ ചലഞ്ചേഴ്സ്
ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതിന് ശേഷം സെഞ്ച്വറിയിലേക്ക് ഏറ്റവും വേഗതയിലെത്തുന്ന താരമായി വില്‍ ജാക്സിന്‍ മാറി.
ഐപിഎല്ലിന് പുതിയ റെക്കോര്‍ഡ് സമ്മാനിച്ച് റോയല്‍ ചലഞ്ചേഴ്സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ഇന്നലെ നേടിയ ഒമ്പത് വിക്കറ്റ് വിജയം പുതിയ ഒരു റെക്കോര്‍ഡാണ് സൃഷ്ടിച്ചിരിക്കുന്നത്.ഗുജറാത്തിന്റെ 200 റണ്‍സ് വിജയ ലക്ഷ്യം ബാംഗ്ലൂര്‍ മറികടന്നത് ഇംഗ്ലണ്ട് സൂപ്പര്‍ താരം വില്‍ ജാക്സിന്റെ സെഞ്ച്വറിയുടെയും വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ച്വറിയുടെയും മികവിലായിരുന്നു. ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതിന് ശേഷം സെഞ്ച്വറിയിലേക്ക് ഏറ്റവും വേഗതയിലെത്തുന്ന താരമായി വില്‍ ജാക്സിന്‍ മാറി.41 പന്തില്‍ 100 റണ്‍സ് നേടിയായിരുന്നു ജാക്സിന്റെ തകര്‍പ്പന്‍ പ്രകടനം. വെറും പത്ത് പന്തില്‍ നിന്നുമാണ് 50ല്‍ നിന്നും 100 റണ്‍സിലേക്ക് ജാക്‌സ് എത്തിയത്. അഞ്ചു ഫോറുകളും അതിന്റെ ഇരട്ടിയോളം സിക്‌സറുകളും ജാക്സിന്‍ അടിച്ചുപറത്തിയിരുന്നു. 243.90 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.ഇന്നലെ നടന്ന മത്സരത്തില്‍ കോഹ്ലിയും വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചു. 6 ആറു ഫോറുകളും മൂന്ന് സിക്സറും 44 പന്തില്‍ നിന്നും 70 റണ്‍സാണ് കോഹ്ലി നേടിയത്.ഇതിന് മുമ്പ് ഈ നേട്ടത്തില്‍ മുന്നിലുണ്ടായിരുന്നത് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ആയിരുന്ന 2013ല്‍ പുണെ വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ 13 പന്തില്‍ നിന്നാണ് ഗെയ്ല്‍ ഫിഫ്റ്റിയില്‍ നിന്നും സെഞ്ച്വറിയിലെത്തിച്ചിരുന്നത്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ 14 പന്തില്‍ കോഹ്ലി ഈ നേട്ടം നേടിയിരുന്നു.