സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി
സംസ്ഥാനത്തിന്റെ പ്രതിദിന വൈദ്യുതി ഉപയോഗം10.1 ദശലക്ഷം യൂണിറ്റ് കടന്നു
തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറച്ചില്ലെങ്കില്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.സംസ്ഥാനത്തിന്റെ പ്രതിദിന വൈദ്യുതി ഉപയോഗം10.1 ദശലക്ഷം യൂണിറ്റ് കടന്നു. ആഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുകയാണ് പോംവഴി. കൂടുതല്‍ വൈദ്യുതി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അപ്രഖ്യാപിത പവര്‍കട്ട് മനപൂര്‍വമല്ല. വൈദ്യുതിയുടെ അമിത ഉപയോഗം മൂലമാണ് അപ്രഖ്യാപിത പവര്‍കട്ടുകള്‍ സംഭവിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് ചൂട് അസഹ്യമായി തുടരുന്ന സാഹചര്യത്തിലാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നത്. എന്നാൽ ലോഡ് കൂടുന്നതിനാലുള്ള സാങ്കേതിക പ്രശ്നവും, ചെലവും കെഎസ്ഇബിക്ക് തലവേദനയാകുന്നുണ്ട്.