സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,655 രൂപയിലും പവന് 53,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,555 രൂപയാണ്.മൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് ഇന്ന് സ്വര്‍ണവില കുറയുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ സ്വർണവില 480 രൂപ വർധിച്ചിരുന്നു.