അക്ഷയ ജില്ലാ ഓഫീസ് കലക്ടറേറ്റ് കോമ്പൗണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു

അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ് കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് മാറ്റി പ്രവര്ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര് എസ്. പ്രേം കൃഷ്ണന് ഉദ്ഘാടനം നിര്വഹിച്ചു. കലക്ടറേറ്റ് കോമ്പൗണ്ടിലുള്ള ഫ്രണ്ട്സ് ജനസേവനകേന്ദ്രം പ്രവര്ത്തിക്കുന്ന കെട്ടിടത്തോടു ചേര്ന്നാണ് അക്ഷയയുടെ പുതിയ ജില്ലാ ഓഫീസ് ഇനി പ്രവര്ത്തിക്കുക. പത്തനംതിട്ട ഹെലന് പാര്ക്ക് കെട്ടിടത്തിലാണ് ഓഫീസ് മുന്പ് പ്രവര്ത്തിച്ചിരുന്നത്. ഐ. ടി. മിഷന് ജില്ലാ പ്രൊജക്റ്റ് മാനേജര് സി. എം. ഷംനാദ്, കലക്ടറേറ്റ് ഫിനാന്സ് ഓഫീസര് കെ. ജി. ബിനു, പത്തനംതിട്ട വില്ലേജ് ഓഫീസര് കെ. അനീഷ്‌കുമാര്, അക്ഷയ അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓര്ഡിനേറ്റര് എസ്. ഷിനു, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു