കനത്ത മഴ : കക്കയം ഡാം റോഡിൽ പാറക്കൂട്ടം അടർന്നുവീണു

കോഴിക്കോട് : കനത്ത മഴയ്ക്കിടെ കോഴിക്കോട് കക്കയം ഡാം സൈറ്റ് റോഡിലേക്ക് പാറക്കൂട്ടം അടർന്നുവീണു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.
ബിവിസി ഭാഗത്താണ് പാറക്കൂട്ടം റോഡിലേക്ക് വീണത്. ഇതോടെ താഴ്വരയിൽ താമസിക്കുന്ന പത്തോളം കുടുംബങ്ങൾ ഭീഷണിയിലാണ്. പാറക്കല്ലുകൾ പൊട്ടിച്ച് നീക്കി ഡാം സൈറ്റ് റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ തുടരുകയാണ്.