ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8,530 പേർക്ക് അവസരം

Aug 14, 2025
ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8,530 പേർക്ക് അവസരം
haj journey

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ്  യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു.  സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകൾ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്.

കേരളത്തിന് 8,530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു.  സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ 45 നും 65 നുമിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച 3620 പേരിൽ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവർക്കും അവസരം ലഭിച്ചു. ബാക്കിയുള്ള എല്ലാവരുടെയും വെയ്റ്റിങ് ലിസ്റ്റ് ക്രമം നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.

വെയ്റ്റിങ് ലിസ്റ്റിൽ  വിതൗട്ട് മെഹ്റം വിഭാഗത്തിലെ ബാക്കിയുള്ളവർക്കായിരിക്കും ആദ്യ പരിഗണന. പിന്നീട് ജനറൽ ബി- ബാക്ക്ലോഗ് (2025 വർഷം അവസരം ലഭിക്കാത്തവർ), ജനറൽ എന്നീ ക്രമത്തിലാണ് അവസരം ലഭിക്കുക. നിലവിൽ 2025 വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്ക് ഇപ്പോൾ പരിഗണന ലഭിച്ചിട്ടില്ല.

നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകും. അപേക്ഷകർക്ക് ലഭിച്ച കവർ നമ്പറുകൾ പ്രകാരമാണ് വിവരങ്ങൾ ലഭ്യമാവുക. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള കുടുതൽ നിർദ്ദേശങ്ങളും വെബ്‌സൈറ്റിലൂടെ ലഭ്യമാകും. തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300 രൂപ 2025 ആഗസ്റ്റ് 

20നകം അടക്കേണ്ടതാണ്.  ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാം. ഓൺലൈനായും പണമടക്കാം.  പണമടച്ച രശീതി, മെഡിക്കൽ സ്‌ക്രീനിംഗ് ആന്റ് ഫിറ്റ്‌നസ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയവയും അനുബന്ധരേഖകളും കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദ്ദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക്  സമർപ്പിക്കണം.

നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തിരഞ്ഞെടുപ്പ് മറ്റൊരറിയിപ്പു കൂടാതെ റദ്ദാക്കുകയും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റിലുള്ള അപേക്ഷകരെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കുകയും ചെയ്യും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾക്കായി  സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രെയിനർമാരുടെ സേവനം 14 ജില്ലകളിലും ലഭ്യമാണ്. ആവശ്യമായ നിർദ്ദേശങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രെയിനറുടെ സഹായം തേടാമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഫോൺ: 0483-2710717, 2717572,  8281211786. വിവരങ്ങൾക്ക് താഴെ പറയുന്ന ജില്ലാ ട്രെയിനിങ് ഓർഗനൈസർമാരുടെ നമ്പറുകളിൽ വാട്സ്ആപ്പിലൂടെയും ബന്ധപ്പെടാം.

ജില്ലാ ട്രെയിനിങ് ഓർഗനൈസർമാരുടെ നമ്പറുകൾ:

1       തിരുവനന്തപുരം     മുഹമ്മദ് യൂസഫ്    9895 648 856

2       കൊല്ലം        നിസാമുദ്ധീൻ ഇ      9496 466 649

3       പത്തനംതിട്ട നാസർ എം   9495 661 510

4       ആലപ്പുഴ      മുഹമ്മദ് ജിഫ്രി സി.എ.      9495 188 038

5       കോട്ടയം      ശിഹാബ് പി.എ      9447 548 580

6       ഇടുക്കി       അജിംസ് കെ.എ.     9446 922 179

7       എറണാകുളം         നവാസ് സി.എം.      9446 206 313

8       തൃശ്ശൂർ         Dr. സുനിൽ ഫഹദ്  94471 36313

9       പാലക്കാട്    ജാഫർ കെ.പി        9400 815 202

10      മലപ്പുറം       മുഹമ്മദ് റഊഫ് യു.  9656 206 178, 9446 631 366, 9846 738 287

11      കോഴിക്കോട് നൗഫൽ മങ്ങാട്  8606 586 268, 9495 636 426

12      വയനാട്      ജമാലുദ്ധീൻ കെ      9961 083 361

13      കണ്ണൂർ        നിസാർ എം.ടി        8281 586 137

14      കാസറഗോഡ്        മുഹമ്മദ് സലീം കെ.എ      9446 736 276

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.